ദുബായ് വേള്‍ഡ് എക്‌സ്‌പോ ഒരു മാസം പിന്നിട്ടു ; ഇതുവരെ 23.5 ലക്ഷം സന്ദര്‍ശകര്‍

Tuesday, November 2, 2021

ദുബായ് : വേള്‍ഡ് എക്‌സ്‌പോ എന്ന മഹാമേള ഒരു മാസം പിന്നിട്ടപ്പോള്‍, മേള സന്ദര്‍ശിക്കാനെത്തിയത് 23.5 ലക്ഷം പേരെന്ന് കണക്ക്. സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്ദര്‍ശകരില്‍ 17 ശതമാനവും വിദേശത്തു നിന്ന് എത്തിയവരാണ്. 28 ശതമാനവും 18 വയസില്‍ താഴെയുള്ളവരായിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തി എന്നതിന്‍റെ തെളിവാണിത്. ഒ

ന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചവര്‍ നിരവധിയാണ്. 53 ശതമാനവും സീസണ്‍ പാസാണ് സ്വന്തമാക്കിയത്.