ദുബായില്‍ വെല്ലിങ്ടണ്‍ സ്‌കൂള്‍ പൊലീസ് കാവലില്‍ : വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍ ; ആശങ്കയോടെ രക്ഷിതാക്കള്‍

B.S. Shiju
Wednesday, June 12, 2019

ദുബായ് : ജെംസ് വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴിലുളള ദുബായിലെ വെല്ലിങ്ടണ്‍ സ്‌കൂളിന് പൊലീസ് സുരക്ഷ ശക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ സ്തംഭിച്ചിരിക്കുകയാണ്. കുട്ടികള്‍ സുരക്ഷിതരാണെന്ന് ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു. അതേസമയം, എന്താണ് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ദുബായ് അല്‍ ഖയില്‍ റോഡിലെ സ്‌കൂളില്‍, പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരും സേനയും രാവിലെ മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ജെംസ് ഗ്രൂപ്പ് അധികൃതര്‍ പ്രതികരിച്ചു.