ദുബായില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കൊടുത്താല്‍ 10 ലക്ഷം സമ്മാനം ! ഇത് പുതിയ നിയമം

Jaihind News Bureau
Wednesday, November 26, 2025

ദുബായ്: നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുബായില്‍ പുതിയ നിയമം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, നഷ്ടപ്പെട്ട വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍, അത് പൊലീസില്‍ തിരികെ ഏല്‍പിച്ചാല്‍ 50,000 ദിര്‍ഹം വരെ ( പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ )
പ്രതിഫലം ലഭിക്കും. ഇപ്രകാരം, നഷ്ടപ്പെട്ട സാധനത്തിന്റെ മൂല്യം അനുസരിച്ച് പ്രതിഫലം നിശ്ചയിക്കുന്ന പുതിയ നയമാണ് പ്രഖ്യാപിച്ചത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. നഷ്ടപ്പെട്ടു പോകുന്ന സാധനങ്ങള്‍ സുതാര്യവുമായി കൈകാര്യം ചെയ്യുകയാണ് ഈ പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇതോടെ, ദുബായില്‍ ഉടമകള്‍ക്ക് അവരുടെ നഷ്ടപ്പെട്ട സാധനങ്ങള്‍, തിരികെ ലഭിക്കാനുള്ള അവകാശം ഈ പുതിയ നിയമം ഉറപ്പുനല്‍കും. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.