ആദ്യത്തെ ഇലക്ട്രിക് ആഡംബര കാര്‍ സ്വന്തമാക്കി ദുബായ് പോലീസ്; കാര്‍ നമ്പര്‍ 8

Elvis Chummar
Monday, October 3, 2022

 

ദുബായ്: ആദ്യത്തെ ഇലക്ട്രിക് ആഡംബര കാര്‍ സ്വന്തമാക്കി ദുബായ് പോലീസ്. ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ഹോംങ്ക്ഖി ഇ- എച്ച്എസ് 9 എന്ന കമ്പനിയുടെ കാറാണ് പോലീസ് സ്വന്തമാക്കിയത്. എട്ട് എന്ന നമ്പറിലുള്ളതാണ് പുതിയ കാർ.

ദുബായ് പോലീസ് അസിസ്റ്റന്‍റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി കാര്‍ ഏറ്റുവാങ്ങി. കാര്‍ നിര്‍മ്മാതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഇതോടെ ദുബായ് പോലീസ് സേനയിലെ ആഡംബര കാറുകളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. മെര്‍സിഡസ് ബെന്‍സ് ജി 63, ആസ്റ്റന്‍ മാര്‍ട്ടിന്‍ വണ്‍ 77, ടെസ്‌ല സൈബര്‍ട്രക്ക്, ബെന്‍റ്ലി, ലംബോര്‍ഗിനി അവന്‍റാടര്‍, മസ്‌റാട്ടി, ടൊയോട്ട ജിആര്‍ സുപ്ര, ബുഗാട്ടി വെയ്‌റോന്‍, ബിഎംഡബ്യു എന്നീ കാറുകളാണ് ഉള്ളത്.