ദുബായ് : എണ്ണയിതര വിദേശ വ്യാപാരത്തില്‍ ദുബായ് ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചു. 2019 വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കാണിത്. ദുബായ് കസ്റ്റംസാണ് പുതിയ കണക്ക് പുറത്തുവിട്ടത്. വ്യാപാര-വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ഈ വളര്‍ച്ചാ നേട്ടം.
2018 വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ ദുബായിയുടെ എണ്ണയിതര വിദേശ വ്യാപാരം 316 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഇതാണ് ഈ വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ 339 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചത്. കയറ്റുമതിയിലും പുനര്‍കയറ്റുമതിയിലും ഈ വളര്‍ച്ച പ്രകടമാണെന്ന് ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.