ദുബായ് : രാജ്യാന്തര മോട്ടോര്‍ ഷോയ്ക്ക് , ദുബായില്‍ ഇന്ന് (ശനി) സമാപനമാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആണ് മോട്ടോര്‍ ഷോ നടക്കുന്നത്. വാഹന വിപണിയിലെ പുതിയ മോഡലുകള്‍ പ്രദര്‍ശനം വഴി പരിചയപ്പെടുത്തി.
എഴുപത് രാജ്യങ്ങളിലെ നൂറ്റി അമ്പത് വാഹന നിര്‍മ്മാതാക്കളാണ്, ദുബായ് മോട്ടോര്‍ ഷോയില്‍ പങ്കെടുത്തത്. ഇപ്രകാരം, പുതിയ മോഡലിലുള്ള 550 കാറുകള്‍ പ്രദര്‍ശനത്തിന് എത്തി. വേഗത കൊണ്ടും രൂപ ഭംഗി കൊണ്ടും കാറിനുള്ളിലെ സൗകര്യങ്ങള്‍ കൊണ്ടും ഏവരെയും ആകര്‍ഷിപ്പിക്കുന്ന കാറുകളുടെ പ്രദര്‍ശനത്തിലുള്ളത്. ഇപ്രകാരം, ബുഗാട്ടി , ഫെറാറി , മസെറാട്ടി , ബെന്‍സ് , ജാഗ്വാര്‍ എന്നിങ്ങനെ കാറുകളിലെ രാജാക്കന്‍മാര്‍, മിഡില്‍ ഈസ്റ്റ് മേഖലയ്ക്കായി , പുതിയ മോഡലുകള്‍ പരിചയപ്പെടുത്തി.
കൂടാതെ, കുറഞ്ഞ അളവില്‍ മാത്രം കാര്‍ബണ്‍ പുറന്തള്ളുന്ന പുതിയ മോഡല്‍ കാറുകളും പെട്രോള്‍ ആവശ്യമില്ലാതെ, പൂര്‍ണമായും ഇലക്ട്രിക് ചാര്‍ജിങ്ങില്‍ പ്രവര്‍ത്തിക്കുന്നു പുതിയ കാറുകളും പ്രദര്‍ശനത്തിലെ താരങ്ങളായി. ഇത്തവണ വില കുറഞ്ഞ ചൈനീസ് കാര്‍ കമ്പനികളും സജീവ സാന്നിധ്യം അറിയിച്ചു. മോട്ടോര്‍ ഷോ കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി വാഹന പ്രേമികളും ദുബായിയില്‍ എത്തി.