ദുബായ് മെട്രോ; ആകെ 200 കോടി പേര്‍ യാത്ര ചെയ്തു

JAIHIND TV MIDDLE EAST BUREAU
Monday, April 24, 2023

ദുബായ്: മെട്രോയിലൂടെ ഇതുവരെയായി ആകെ 200 കോടി പേര്‍ യാത്ര ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 2009 സെപ്റ്റംബര്‍ ഒമ്പതിന് സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഇപ്രകാരം മെട്രോയുടെ ചുവപ്പ് പാത വഴി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തു. 134 കോടിയിലധികം പേര്‍ ചുവപ്പ് പാത ഉപയോഗിച്ചു. അതേസമയം പച്ച പാത ഉപയോഗിച്ചവര്‍ 67 ലക്ഷത്തിലധികം പേരാണെന്നും ദുബായ് മെട്രോ അധികൃതര്‍ അറിയിച്ചു. കൂടാതെ ദുബായ് മെട്രോ 99.7 ശതമാനം സമയനിഷ്ഠ പാലിച്ചു. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കാതെ മികച്ച പ്രവര്‍ത്തനക്ഷമത പ്രകടിപ്പിച്ചെന്നും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.