‘ദുബായ് മാരത്തണ്‍’ ഞായറാഴ്ച ; ദുബായില്‍ ഗതാഗത നിയന്ത്രണം

JAIHIND TV DUBAI BUREAU
Saturday, February 11, 2023

ദുബായ് : ദുബായില്‍ ഞായറാഴ്ച ( നാളെ ) നടക്കുന്ന ദുബായ് മാരത്തണ്‍ എന്ന കൂട്ടയോട്ടത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ദുബായ് എക്‌സ്‌പോ സിറ്റി മേഖലയിലാണ് മാരത്തണ്‍. അതിനാല്‍, ഫെബ്രുവരി 12 ഞായറാഴ്ച പുലര്‍ച്ച നാലു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗതാഗതം തടസപ്പെടും.

ദുബായ് എക്‌സ്പോ സിറ്റിയില്‍ നിന്നുള്ള, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, ഹെസ സ്ട്രീറ്റ് എന്നീ രണ്ടു ഭാഗങ്ങളിലേക്കാണ് ഗതാഗത നിയന്ത്രണം. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ ഘട്ടം ഘട്ടമായി റോഡുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.