ദുബായ് ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റ് പായ്ക്ക് വില്‍പന 24 മുതല്‍

JAIHIND TV DUBAI BUREAU
Saturday, September 24, 2022

ദുബായ് : ഗ്ലോബല്‍ വില്ലേജിന്‍റെ ഇരുപത്തിയേഴാം അധ്യായത്തിന് മുന്നോടിയായുള്ള വിഐപി ടിക്കറ്റ് പായ്ക്ക് വില്‍പന സെപ്റ്റംബര്‍ 24 ന് ശനിയാഴ്ച ആരംഭിക്കും. വിര്‍ജിന്‍ മെഗാസ്റ്റോര്‍ ടിക്കറ്റ് വെബ്സൈറ്റ് വഴി രാവിലെ പത്ത് മുതല്‍ വില്‍പ്പന തുടങ്ങും.

മുന്‍കൂട്ടി ബുക്ക് ചെയ്ത അതിഥികള്‍ക്ക് വിഐപി പായ്ക്കുകള്‍ വാങ്ങാന്‍ വിപുലമായ സംവിധാനവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ഇതിന്‍റെ ഭാഗമായി ആരംഭിച്ച പ്രീ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. അതിനാല്‍ ഒരാള്‍ക്ക് നിലവില്‍ നാല് വിഐപി പായ്ക്കുകള്‍ മാത്രമായി പരിമിതപ്പെടുത്തി. ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 25 ന് കൊടിയേറും.