ദീപാവലിയെ വരവേല്‍ക്കാന്‍ ദുബായ് ഗ്‌ളോബല്‍ വില്ലേജ് ഒരുങ്ങി ; ഇത്തവണ വിപുലമായ ആഘോഷം

B.S. Shiju
Tuesday, November 10, 2020

ദുബായ് : ഗ്‌ളോബല്‍ വില്ലേജില്‍ ദീപാവലിയോടനുബന്ധിച്ച്, ഈ മാസം 14, 15 തിയതികളില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്‌ളോബല്‍ വില്ലേജിലെ ഇന്ത്യാ പവലിയനില്‍, ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ വര്‍ണ്ണാഭമാര്‍ന്ന ആഘോഷങ്ങള്‍ അരങ്ങേറും.

ഇപ്രകാരം, ഗ്‌ളോബല്‍ വില്ലേജില്‍ എത്തുന്ന സന്ദര്‍ശകരില്‍ ദീപാവലിയുടെ ചൈതന്യം പകരുക എന്ന ലക്ഷ്യത്തിലാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടൊപ്പം, ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം , ഭക്ഷ്യ വൈവിധ്യം എന്നിവ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളും, ബോളിവുഡ് സ്‌റ്റേജ് ഷോകളും മത്സരങ്ങളും അരങ്ങേറും. 15 ദിര്‍ഹമാണ് ദുബായ് ഗ്‌ളോബല്‍ വില്ലേജിലേക്കുള്ള പ്രവേശന ഫീസ്.