ദുബായില്‍ 2020-ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയ്ക്കായുള്ള പ്രധാന റോഡുകള്‍ തുറന്നു

Jaihind News Bureau
Saturday, August 31, 2019

ദുബായ് : 2020 വര്‍ഷത്തില്‍ ദുബായില്‍ വേദിയാകുന്ന വേള്‍ഡ് എക്‌സ്‌പോയുടെ പ്രധാന വേദിയിലേക്കുള്ള എക്‌സ്‌പോ റോഡുകള്‍ ഗതാഗത്തിനായി തുറന്നു. 22 കിലോമീറ്റര്‍ നീളത്തില്‍ റോഡുകളും പാലങ്ങളും ഉള്‍പ്പെടുന്നതാണ് റോഡ്. 103 കോടി ദിര്‍ഹം മുതല്‍ മുടക്കി, 17 കിലോമീറ്ററില്‍ റോഡുകളും അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പാലങ്ങളുമായി, ആകെ 22 കിലോ മീറ്ററിലാണ് ഈ റോഡുകളുടെ വന്‍ വികസനം പൂര്‍ത്തിയാക്കിയത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോയുടെ പ്രധാന വീഥിയാണിതെന്നും ആര്‍ ടി എ അറിയിച്ചു.