
ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി , ഈദ് അവധിയിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ 21 വരെയാണ് ഈ മാറ്റം. ഇതനുസരിച്ച്, ദുബായ് മെട്രോ ചുവപ്പ്, പച്ച പാതകള്‍, ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസം, രാവിലെ 5 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ പ്രവര്‍ത്തിക്കും. അതേസമയം, 22 ന് ഞായര്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് ഉണ്ടായിരിക്കും.
എന്നാല്‍, ദുബായ് ട്രാം സര്‍വീസ്, മാര്‍ച്ച് 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍, രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ 1 വരെയായിരിക്കും. 22 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും ട്രാം സര്‍വീസ് നടത്തും. എല്ലാ പൊതു പാര്‍ക്കിങ്ങുകളിലും പെരുന്നാളിന്റെ ആദ്യ ദിവസം മുതല്‍ മൂന്നാം ദിവസം വരെ, വാഹന പാര്‍ക്കിങ് സൗജന്യമാണ്. നാലാം ദിവസം മുതല്‍ പാര്‍ക്കിങ് നിരക്ക് നല്‍കണം. അതേസമയം, മള്‍ട്ടി-സ്റ്റോറി പാര്‍ക്കിങ് കെട്ടിടങ്ങളില്‍, സൗജന്യം ബാധകമല്ല. അവധി ദിവസങ്ങളായ മാര്‍ച്ച് 19 മുതല്‍ 21 വരെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും അവധിയാണ്.. 22 -ാം തിയതി മുതല്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ആരംഭിക്കും.