ഗള്‍ഫില്‍ ബലി പെരുന്നാള്‍ : പള്ളികളില്‍ നിയന്ത്രണങ്ങളോടെ ഈദ് നമസ്‌കാരം ; ആശംസകളുമായി ഭരണാധികാരിമാര്‍

Tuesday, July 20, 2021

ദുബായ് : ത്യാഗ സ്മരണകളുണര്‍ത്തി ഗള്‍ഫില്‍ ചൊവാഴ്ച ബലി പെരുനാള്‍ ആഘോഷിക്കുകയാണ്. രാവിലെ 5.53 മുതല്‍ യുഎഇയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുനാള്‍ നമസ്‌കാരം നടന്നു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രാര്‍ഥനാ ചടങ്ങുകള്‍. കുട്ടികള്‍ക്കം സ്ത്രീകള്‍ക്കും ഇപ്രാവശ്യം പള്ളികളിലും ഈദ്ഗാഹുകളിലും പ്രവേശനം അനുവദിച്ചിരുന്നില്ല.

കോവിഡ് എത്രയും വേഗം ഇല്ലാതാകാന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും ജീവിതം മാതൃകയാക്കി ദൈവത്തിന് സര്‍വതും സമര്‍പ്പിച്ചാല്‍ വിജയം നേടാനാകുമെന്ന് പള്ളി ഇമാമുമാര്‍ പെരുന്നാള്‍ ഖുത്ബയില്‍ ഉണര്‍ത്തിച്ചു. പുത്തന്‍ ഉടുപ്പ് ധരിച്ച്, അത്തറുപൂശി നമസ്‌കാരത്തിന് ശേഷം പരസ്പരം ആശംസകള്‍ കൈമാറി. ഗള്‍ഫിലെ ഭരണാധികാരിമാര്‍ പെരുന്നാള്‍ നമസ്‌…