ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Jaihind News Bureau
Monday, April 7, 2025

ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. തന്ത്രപരമായ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇന്ത്യയില്‍ അദ്ദേഹം നടത്തുക.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി ഷെയ്ഖ് ഹംദാന് വിരുന്ന് നല്‍കും. ഏപ്രില്‍ 9ന് ഷെയ്ഖ് ഹംദാന്‍ മുംബൈ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് നേതാക്കളുമായി ഒരു ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും.

2024 ല്‍, വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഗുജറാത്തില്‍ എത്തിയിരുന്നു. യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്‌കാരിക, കൈമാറ്റങ്ങളില്‍ ദുബായ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2024 ല്‍, യുഎഇയിലെ ഇന്ത്യന്‍ ജനസംഖ്യ ഏകദേശം 40 ലക്ഷത്തിലെത്തി.