സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ദുബായില്‍ 57.1 ബില്യണ്‍ ദിര്‍ഹത്തിന്റെ 2021 ബജറ്റിന് അംഗീകാരം

Jaihind News Bureau
Sunday, December 27, 2020

 

ദുബായ് : 2021 വര്‍ഷത്തിലെ ദുബായ് ബജറ്റിന് , ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അംഗീകാരം നല്‍കി. 57.1 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ് ഇപ്രകാരം അംഗീകരിച്ചു. കൊവിഡ് മഹാമാരി മൂലമുണ്ടായ ”അസാധാരണമായ” സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത ബജറ്റാണിത്.

പ്രതിസന്ധിയെ നേരിടാനും സാമ്പത്തിക വളര്‍ച്ചയുടെ വേഗത പുനഃസ്ഥാപിക്കാനും സാമൂഹിക നേട്ടങ്ങളും അവശ്യ സേവനങ്ങളും ശക്തിപ്പെടുത്താനും ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ഇടത്തരം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച, സാമ്പത്തിക സ്ഥിരത, സാമ്പത്തിക സുസ്ഥിരത എന്നിവ കൈവരിക്കുന്ന നയങ്ങളും ദുബായ് ഗവര്‍മെന്റ്, ബജറ്റിലൂടെ അവതരിപ്പിച്ചു. വരുമാനം വികസിപ്പിച്ച്, കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്, സ്വകാര്യ മേഖലയിലെ പങ്കാളിത്ത തോത് വര്‍ദ്ധിപ്പിക്കുന്ന ശ്രമങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ദുബായിയുടെ 2021 വര്‍ഷത്തെ ബജറ്റ്.