സർക്കാർ വാഹനത്തില്‍ മദ്യപാനം, അപകടം ; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരനേയും ബന്ധുവിനേയും കയ്യോടെ പിടികൂടി നാട്ടുകാര്‍

Jaihind News Bureau
Tuesday, February 2, 2021

 

കൊച്ചി : മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരനേയും ബന്ധുവിനേയും കയ്യോടെ പിടികൂടി നാട്ടുകാര്‍. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍റെ സഹോദരന്‍ സി.എൻ പ്രഭാകരനേയും സഹോദരിപുത്രന്‍ സുഭാഷിനേയുമാണ് നാട്ടുകാർ പിടികൂടിയത്.

ഗവണ്‍മെന്‍റ് പ്ലീഡർ കൂടിയായ സി.എൻ പ്രഭാകരന്‍റെ ഔദ്യോഗികവാഹനത്തിലായിരുന്നു  മദ്യപാനം. നിയന്ത്രണം വിട്ട കാർ പാതയോരത്തെ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സർക്കാർ ബോർഡ്  കണ്ടതോടെ വാഹനം  പരിശോധിച്ച നാട്ടുകാർ മദ്യക്കുപ്പിയും കാറിനുള്ളില്‍ നിന്നും കണ്ടെത്തി. തുടർന്ന് ഇരുവരേയും കൈകാര്യംചെയ്യാനൊരുങ്ങിയ നാട്ടുകാർക്കുമുന്നില്‍ ക്ഷമാപണത്തോടെ സി.എൻ പ്രഭാകരന്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.