Malappuram| പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മദ്യപാനിയുടെ അഴിഞ്ഞാട്ടം; ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമം

Jaihind News Bureau
Friday, August 29, 2025

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മദ്യപാനിയുടെ അഴിഞ്ഞാട്ടം. പൊന്നാനി സ്വദേശിയായ സിദ്ധിഖ് എന്നയാളാണ് മദ്യപിച്ച് ആശുപത്രിയിലെത്തി ജീവനക്കാരെയും ഡോക്ടര്‍മാരെയും അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം ഇയാള്‍ മദ്യപിച്ച് ആശുപത്രിയിലെത്തുന്നത് പതിവാണെന്ന് അധികൃതര്‍ പറയുന്നു. താന്‍ ആവശ്യപ്പെടുന്ന മരുന്ന് നല്‍കിയില്ലെങ്കില്‍ ആക്രമിക്കാന്‍ ശ്രമിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷ വര്‍ധിപ്പിച്ചു.