കോഴിക്കോട് വന്‍ ലഹരിവേട്ട : യുവതിയുള്‍പ്പടെ 8 പേർ അറസ്റ്റില്‍

Jaihind Webdesk
Wednesday, August 11, 2021

കോഴിക്കോട് :  മാവൂര്‍ റോഡിലെ ലോഡ്‍ജില്‍നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം.

പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ്.