യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകള്‍ ; ബിനീഷിനെ കൊട്ടി മുഖ്യമന്ത്രി

Jaihind News Bureau
Thursday, January 14, 2021

 

തിരുവനന്തപുരം : ലഹരി ഉപയോഗത്തില്‍ ബിനീഷ് കോടിയേരിയെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ. യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ആണ്‍,പെണ്‍ വ്യത്യാസമില്ലാതെയാണ് ഉപയോഗം. ഇവര്‍ ചികില്‍സയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി.

കേരളത്തിലേക്കുള്ള ലഹരിക്കടത്തും ബിനിഷ് കോടിയേരിയുടെ പങ്കും സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ എക്സൈസ് മന്ത്രി. കുമരകത്തെ ലഹരി പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ബിനിഷിന്‍റെ ചിത്രം പുറത്ത് വന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറി.

സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കിടയിൽ അടക്കം ലഹരി ഉപയോഗം  വർധിച്ചുവെന്നും   കേരളത്തിലാണ് ഏറ്റവും കൂടുതൽ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി എംഎല്‍എമാരായ എം വിൻസന്‍റ് , സണ്ണി ജോസഫ്, എ. പി അനിൽകുമാർ എന്നിവരാണ്  ചോദ്യങ്ങൾ ഉയർത്തിയത്.