ഡ്രോണുകള്‍ കൊണ്ടൊരു ദൃശ്യ വിസ്മയം; ആദരം ഗിന്നസ് ലോകറെക്കോഡായി

ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനുമുള്ള ആദരവ് ആകാശത്ത് വിടര്‍ന്നപ്പോള്‍ അത് ദൃശ്യവിസ്മയമായി മാറി. ഒപ്പം ലോകറെക്കോഡും.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദിന്റെയും കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദിന്റെയും ചിത്രങ്ങളാണ് ഡ്രോണുകൾ ആകാശത്ത് കോറിയിട്ടത്. നന്ദി ഷെയ്ഖ് മുഹമ്മദ് എന്ന് എഴുതുകയും ചെയ്തു.

300 ഡ്രോണുകളാണ് ഈ ദൃശ്യവിസ്മയം വാനിൽ വിരിയിച്ചത്. ഡ്രൈവർ ഇല്ലാത്ത വാഹനം ഉപയോഗിച്ച്‌ ഇത്തരത്തിൽ ആകാശത്ത് നടത്തിയ ഏറ്റവും വലിയ പ്രകടനമായി ഇത് ലോക റെക്കോർഡിൽ സ്ഥാനം നേടി.

https://www.youtube.com/watch?v=nQE4i4_8eQc

ദുബായ് പൊലീസ് അക്കാദമിയുടെ 50ആം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ റെക്കോഡ് പ്രകടനം. ജനുവരി മൂന്നിന് നടത്തിയ പരിപാടിയിൽ ഉയരത്തിൽ പറക്കുന്ന ആളില്ലാ വാഹനങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ രൂപങ്ങളുണ്ടാക്കി എന്ന നേട്ടവും സ്വന്തമാക്കി. 11 രൂപങ്ങളാണ് പ്രദർശിപ്പിച്ചത്.

UAEdronesrecordPolice academy
Comments (0)
Add Comment