ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹന രജിസ്‌ട്രേഷന്‍റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി

Jaihind News Bureau
Wednesday, April 1, 2020

ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹന രജിസ്‌ട്രേഷന്‍റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 1 മുതല്‍ കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍, എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ നീട്ടിയത്.

ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണും ഗവണ്‍മെന്‍റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ അടച്ചിട്ടതും മൂലം മോട്ടോര്‍ വാഹന രേഖകള്‍ പുതുക്കാന്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം.

teevandi enkile ennodu para