ദുബായ് : യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ദുബായില്‍ ഇനി ക്ലാസുകളില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. ഇപ്രകാരം, ഡ്രൈവിംഗ് പരിശീലന ക്ളാസുകള്‍ ആവശ്യമില്ലാതെ, ഡ്രെവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ നേടാമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
ഗോള്‍ഡണ്‍ വീസയുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ഇതിനായി അതാത് രാജ്യത്തെ അംഗീകൃത ഡ്രൈവിംഗ് ലൈസന്‍സ് ഹാജരാക്കണം. തുടര്‍ന്ന്, അപേക്ഷകന്റെ റോഡിലെ അറിവും മറ്റും മികവും പരിശോധിച്ച് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇതും വിജയിക്കുന്നതോടെ, ഡ്രൈവിംഗ് ലൈസന്‍സ് വേഗത്തില്‍ നേടാനാകും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്ന ആര്‍ടിഎ ജനുവരി മൂന്നിനാണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് ഇതേ ലൈസന്‍സ് ദുബായില്‍ വീണ്ടും എളുപ്പത്തില്‍ പുതുക്കുകയും ചെയ്യാം.