അരുവിക്കര ജല ശുദ്ധീകരണ ശാലയിലെ നവീകരണത്തെ തുടർന്ന് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങും. കാലപ്പഴക്കം കൊണ്ട് നശിക്കാറായ പമ്പ് സെറ്റുകളും അനുബന്ധ വൈദ്യുത ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്ന പണി തുടങ്ങുന്നത് കൊണ്ടാണ് കുടിവെള്ള വിതരണം പൂർണമായും നിർത്തിവയ്ക്കുന്നത്. അതേ സമയം നഗരസഭയിലെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അറിയിച്ചു.