മാൻ പോർട്ടബിൾ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുസൈന്യത്തിന്‍റെ ടാങ്കറുകളെ പ്രതിരോധിക്കാൻ കഴിവുള്ള മാൻ പോർട്ടബിൾ മിസൈൽ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സംവിധാനമാണ് ഇന്ത്യ പരീക്ഷിച്ചത്. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. അതി ശക്തമായ ആക്രമണ രീതിയിലുള്ള മിസൈൽ സംവിധാനം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിപ്പിച്ചെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.

Man Portable Anti Tank Guided Missile (MP-ATGM)missile test-firingDRDO
Comments (0)
Add Comment