ഡോ വന്ദന ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഇര: അലോഷ്യസ് സേവ്യർ

Thursday, May 11, 2023

തിരുവനന്തപുരം: യുവഡോക്ടറും കെ.എസ്.യു മെഡിക്കോസ് വിംഗ് മുൻ കൺവീനറുമായിരുന്ന ഡോ. വന്ദനാ ദാസിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്  അലോഷ്യസ് സേവ്യർ അന്തിമോപചാരം അർപ്പിച്ചു. ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഇരയായാണ് വന്ദനക്ക് സ്വജീവൻ പൊലിയേണ്ടി വന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്  പറഞ്ഞു.
വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ഫോട്ടോ ക്യാപ്ഷൻ: വന്ദന ദാസിന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അന്തിമോപചാരം അർപ്പിക്കുന്നു.