കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് നൽകിയ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വിടുതൽ ഹർജി നൽകിയത്. തന്‍റെ ജീവൻ രക്ഷിക്കുന്നതിനിടയിലുള്ള കയ്യബദ്ധമാണ് കൊലപാതകം എന്ന വാദമാണ് സന്ദീപ് കോടതിയിൽ ഉയർത്തിയത്. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദനാ ദാസിനെ പ്രതി സന്ദീപ് ക്രൂരമായി കൊലപ്പെടുത്തിയത്.