സായിദ് മെഡല്‍ ഇന്ത്യാ-യുഎഇ ചരിത്ര ബന്ധത്തിലെ വലിയ അടയാളം : ഡോ ഷംഷീര്‍ വയലില്‍

അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിലെ, ചരിത്രപരമായ അടയാളപ്പെടുത്തലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ എന്ന് , വി പി എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ യുവ വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഈ ബഹുമതി, യുഎഇയിലെ ലക്ഷകണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള വലിയ അംഗീകാരം കൂടിയാണ്. ഇത് ഇരു രാജ്യങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മഹത്തായ ബഹുമതിക്ക് യുഎഇ നേതൃത്വത്തോട് വലിയ നന്ദിയുണ്ടെന്നും ഡോ. ഷംഷീര്‍ വയലില്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, യുഎഇയില്‍ റുപേ കാര്‍ഡ് ആരംഭിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിന് കൂടുതല്‍ കരുത്തേകുമെന്ന് , ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. യുഎഇയിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്കും, യുഎഇ ആസ്ഥാനമായ താമസക്കാര്‍ക്കും ഇത് വലിയ സഹായകരമാകും. വി പി എസ് ഗ്രൂപ്പിന് കീഴിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നീ സ്ഥാപനങ്ങളിലൂടെ എല്ലാ പേയ്‌മെന്റുകള്‍ക്കുമുള്ള ഈ റുപേ കാര്‍ഡ് സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഡോ. ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment