ഡോ. സഞ്ജീവ് തോമസിന് അംബാസഡർ ഓഫ് എപ്പിലെപ്സി പുരസ്കാരം. ഇന്റർനാഷണൽ ബ്യൂറോ ഓഫ് എപ്പിലെപ്സിയുടേതാണ് അവാര്‍ഡ്. ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും അപസ്മാര രോഗ വിദഗ്ധനുമാണ് ഡോ. സഞ്ജീവ് തോമസ്.
ജൂണ്‍ 22 ന് ബാംഗോക്കിൽ നടന്ന അന്താരാഷ്ട്ര എപ്പിലെപ്സി കോൺഗ്രസിൽ വെച്ച് പുരസ്കാരം സമ്മാനിച്ചു. കേരളത്തിൽ നിന്ന് ഇതാദ്യമായാണ് ഒരുവ്യക്തി അംബാസഡർ ഓഫ് എപ്പിലെപ്സി പുരസ്കാരത്തിന് അർഹനാകുന്നത്. ഇന്ത്യയിൽ നിന്ന് ഈ അവാർഡിന് അർഹനാകുന്ന ആറാമത്തെ വ്യക്തിയുമാണ് ഡോ. സഞ്ജീവ് തോമസ്.