ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വേര്‍പാടില്‍ വ്യവസായി ഡോ.രവി പിള്ള അനുശോചിച്ചു

Jaihind News Bureau
Thursday, November 12, 2020

മനാമ : ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മരണം, രാഷ്ട്രത്തിനും ജനതയ്ക്കും തീരാനഷ്ടമാണെന്ന് പ്രമുഖ വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ രവി പിള്ള പറഞ്ഞു. സ്വദേശികളെയും ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെയും, ചേര്‍ത്തുനിര്‍ത്തി, രാജ്യത്തെ അമ്പതു വര്‍ഷം നയിച്ച പ്രധാനമന്ത്രിയായിരുന്നു അദേഹം എന്നും രവി പിള്ള പറഞ്ഞു. പ്രധാനമന്ത്രിയുടെ വേര്‍പ്പാടില്‍, ബഹ്‌റൈന്‍ ഭരണകര്‍ത്താക്കളെയും ബഹ്‌റൈന്‍ ജനതയെയും തന്‍റെ ദുഃഖം അറിയിക്കുന്നതായി, രവി പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബഹ്‌റൈന്‍ രാജ്യത്തിന്റെ വികസനത്തിനായി ഏറെ യത്നിച്ച അദ്ദേഹത്തിന്‍റെ പാടവം പ്രസിദ്ധമാണ്. വിവിധ സന്ദര്‍ഭങ്ങളില്‍ കൂടിക്കാഴ്ച നടത്തുവാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുമായും മലയാളികളുമായും നല്ല സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഡോ രവി പിള്ള പറഞ്ഞു.