ഡോ. വന്ദനാ ദാസിന്റെ കൊലപാതകം; പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയതായിട്ടാണ്കണ്ടെത്തല്‍; ഗുരുതര വീഴ്ച

കൊല്ലം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ .
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയതായിട്ടാണ്കണ്ടെത്തിയിരിക്കുന്നത്.   ഇതോടെ വീഴ്ചവരുത്തിയ രണ്ട് എ.എസ്.ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനി ഉത്തരവിട്ടു. മേയ് 10-ന് പുലർച്ചെ പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടുവന്ന ഡോ. വന്ദനയെ സർജിക്കൽ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയസംഭവത്തിലാണ് നടപടി.

അക്രമത്തിൽ പോലിസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഇപ്പോൾ ഡി.ഐ.ജി കണ്ടെത്തിയിരിക്കുന്നത്. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ ശ്രമിക്കാതെ
പൊലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത് ‘ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചു ഇവർഓടിപ്പോയത് പോലീസ് കളങ്കം മുണ്ടാക്കിയെന്നാണ് കണ്ടെത്താൻ.

പൂയപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ബേബി മോഹൻ, ആശുപത്രി എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ മണിലാൽ എന്നിവർക്ക് എതിരെയാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.അന്വേഷണത്തിൽ ആരോപണം സ്ഥിരീകരിച്ചാൽ ഇവർക്കെതിരെ നടപടി ഉണ്ടാകും.

Comments (0)
Add Comment