ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു; കൊവിഡ് പരിശോധനാഫലവും നെഗറ്റീവ്

Jaihind News Bureau
Tuesday, May 12, 2020

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രിയോടെയാണ് പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ഡോ. മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നിന്‍റെ അലർജിയെ തുടർന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യവും പനിയും അനുഭവപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയതില്‍ നെഗറ്റീവാണെന്ന് വ്യക്തമായിരുന്നു.

2009ല്‍ അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോ. മന്‍മോഹന്‍ സിംഗ് 2004-2014 കാലയളവില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.