മാർ ഇവാനിയോസ് കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഏബ്രഹാം ജോസഫ് നിര്യാതനായി

Jaihind Webdesk
Saturday, April 9, 2022

 

തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജിലെ മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഏബ്രഹാം ജോസഫ് നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്നു.

മൃതദേഹം പട്ടം ജിജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് മൃതദേഹം ഉള്ളൂരിലെ വീട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് വീട്ടിലും തുടർന്ന് പാളയം സെന്‍റ് മേരീസ് ബസലിക്ക പള്ളിയിലും ശുശ്രൂഷകള്‍ നടക്കും.  നാലാഞ്ചിറയിലെ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.