ദൂരദർശനെയും കാവിവത്കരിച്ച് ബിജെപി സർക്കാർ; ദൂരദര്‍ശന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവി നിറത്തില്‍

Wednesday, April 17, 2024

 

ന്യൂഡല്‍ഹി: ദൂരദർശനെയും കാവിവല്‍കരിച്ച് ബിജെപി സർക്കാർ. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി. ബിജെപിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയും കാവിവൽക്കരിച്ച് ദൂരദർശൻ പുതിയ നയം പ്രഖ്യാപിച്ചത്. വിവാദ സിനിമകളും പരിപാടികളും സംപ്രേക്ഷണം ചെയ്തു തുടർച്ചയായി വിവാദവും വിമർശനവും ഉയർത്തുന്നതിന് പിന്നാലെയാണ് ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കിയത്. അതേസമയം ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.