‘കേരളത്തില്‍ ഇനി നോക്കുകൂലി എന്ന വാക്ക് കേള്‍ക്കരുത്’; കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Jaihind Webdesk
Thursday, October 7, 2021

Kerala-High-Court

കൊച്ചി : സംസ്ഥാനത്ത് നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കേരളത്തിൽ ഇനി നോക്കുകൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

നോക്കുകൂലി നല്‍കാത്തതിനാല്‍ ഹോട്ടലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംഘട്ടനത്തിലേക്ക് പോകുന്നത് നിര്‍ത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തൊഴിലാളി സംഘടനകൾക്ക് ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.