ഇംപീച്ച്‌മെന്‍റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ആരംഭിക്കാനിരിക്കെ നാൻസി പെലോസിക്ക് ഡോണാൾഡ് ട്രംപിന്‍റെ കത്ത്

ജനപ്രതിനിധി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഇംപീച്ച്‌മെൻറ് നടപടികൾ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കർ നാൻസി പെലോസിക്ക് ഡോണാൾഡ് ട്രംപിന്‍റെ കത്ത്. ഇംപീച്ച്‌മെൻറ് നീക്കം അമേരിക്കയെ തകർക്കാനുള്ള ശ്രമമാണെന്നും തെളിവുകൾ ഹാജരാക്കാനുള്ള അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തിൽ ആരോപിക്കുന്നു. അതേസമയം ഇംപീച്ച്‌മെന്‍റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ഇന്ന് ആരംഭിക്കുകയാണ്.

നിർബന്ധിത സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്‍റ് എന്ന വാക്കിനെ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തിൽ ട്രംപ് കുറ്റപ്പെടുത്തുന്നു.

അമേരിക്കൻ ജനാധിപത്യത്തിലെ തെളിവുകൾ ഹാജരാക്കാനുള്ള അവകാശം പ്രസിഡൻറ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തിൽ പരാതിപ്പെടുന്നുണ്ട്. എന്നാൽ, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകൻ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന്, നാറ്റോയുടെ എഴുപതാമത് ഉച്ചോകോടി നടക്കുന്നതിനാൽ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറി.

ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കി നടപടികൾക്ക് വേഗം കൂട്ടാനാണ് നീക്കം. നടപടികൾ സെനറ്റിൻറെ പരിഗണനയ്ക്ക് എത്തുകയും രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിൽ പാസാവുകയും ചെയ്താൽ ട്രംപിന് സ്ഥാനം നഷ്ടമാകും. 2020 ലെ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനായി ട്രംപിൻറെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് ഇംപീച്ച്‌മെൻറ് നടപടിക്ക് ആധാരമായ കുറ്റം.

Donald TrumpNancy Pelosi
Comments (0)
Add Comment