ഡോളര്‍ കടത്ത് : പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യംചെയ്യും ; ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം

Jaihind News Bureau
Saturday, January 16, 2021

 

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യംചെയ്യും. ഷൈന്‍ എ ഹഖിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വപ്‌നയുടേയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

നയതന്ത്രപരിരക്ഷ ഇല്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ ഷൈന്‍ എ ഹഖിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ലൈഫ് മിഷനില്‍ കമ്മിഷന്‍ കിട്ടിയ ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദടക്കം മൂന്ന് പേര്‍ക്ക് നയതന്ത്ര പരിരക്ഷയുളള തിരിച്ചറിയല്‍ കാര്‍ഡ് ഷൈന്‍ നല്‍കിയെന്നും കസ്റ്റംസ് കണ്ടെത്തി.