ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് : പ്രതീക്ഷയോടെ ഇന്ത്യ; പ്രാര്‍ത്ഥനയോടെ കേരളവും

Jaihind News Bureau
Saturday, September 28, 2019

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇന്നു പ്രതീക്ഷയുടെ ദിനം. ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങും. ദോഹയിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ പുലർത്തുന്ന മത്സരയിനമാണ് മിക്സഡ് റിലേ. ഇന്ത്യയ്ക്കൊപ്പം കേരളവും ഏറെ പ്രതീക്ഷയോടെയാണ് ദോഹയിലെ ട്രാക്കിലേക്ക് ഉറ്റുനോക്കുന്നത്. പുരുഷ-വനിതാ റിലേ ടീമുകളിലെ 12 പേരിൽ ആറു പേർ മലയാളി താരങ്ങളാണ്.

ഭൂഗോളത്തിലെ വേഗക്കാരനെ നിശ്ചയിക്കുന്ന ഗ്ലാമർ പോരാട്ടമായ പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ ഇന്ന് നടക്കും. ഇന്ത്യൻ സമയം അർധരാത്രി 12.45 നാണ് വേഗക്കാരനെ നിശ്ചയിക്കുന്ന മിന്നൽ പോരാട്ടം. വനിതാ വിഭാഗം 100 മീറ്റർ ഫൈനൽ നാളെ ഇന്ത്യൻ സമയം രാത്രി 1.50 നാണ്.