കായംകുളത്ത് 13 പേരെ പേപ്പട്ടി കടിച്ചു; ഭീതിയില്‍ പ്രദേശവാസികള്‍

 

ആലപ്പുഴ: കായംകുളം ചേരാവള്ളിയിൽ 13 പേരെ പേപ്പട്ടികടിച്ചു. രണ്ടു പട്ടികളാണ് പ്രദേശവാസികളെ കടിച്ചത്. സംഭവത്തില്‍ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.  ആമിന(52), സ്രേയ(7), ഷൈലജ(48), ശ്യാമള (70), നബിൻ (50), രുഗ്മണി അമ്മ (62), അനിത(45), സൃഷ്ടി (2), മാല (24 ), അനഘ( 20), സക്കീർ (48), ലീലാമ്മ (72), പൊന്നമ്മ(52) എന്നിവർക്കാണ് കടിയേറ്റത്. മൂന്ന് പേർ കായംകുളത്തും പത്തുപേർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി.

Comments (0)
Add Comment