‘ടെന്‍ഡുല്‍ക്കറിനോടാവും പറഞ്ഞത്, എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടാവില്ല’ : സച്ചിന്‍ പൈലറ്റ്

Jaihind Webdesk
Friday, June 11, 2021

ജയ്പുർ : ബിജെപിയിൽ ചേരുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ പ്രസ്താവനക്കെതിരെ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. റീത്ത ബഹുഗുണ ജോഷിയുടെ വാദം തള്ളിയ സച്ചിന്‍ പൈലറ്റ് തന്നോട് ഇക്കാര്യം സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ലെന്നും തിരിച്ചടിച്ചു.

ഒരു ടെലിവിഷന്‍ ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത ബഹുഗുണ ജോഷി അവകാശപ്പെട്ടത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാകും റീത്ത സംസാരിച്ചതെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ഇന്ധനവില വർധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന് എത്തിയപ്പോഴായിരുന്നു സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.