കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ ഇഡിക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലെ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 2021ലാണ് കരുവന്നൂരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് ഇഡി കേസ് ഏറ്റെടുക്കുന്നതും രേഖകൾ പിടിച്ചെടുത്തതും. അനധികൃതമായി വായ്പകൾ അനുവദിച്ച രേഖകളാണ് ഇഡി പിടിച്ചെടുത്തത്.