ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്​ പിൻവലിച്ചു

Jaihind News Bureau
Wednesday, August 7, 2019

Doctors-Protest

കേന്ദ്രസര്‍ക്കാരി​​​​ന്‍റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക്​ പിൻവലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി ഐഎംഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. മെഡിക്കൽ ബില്ലിൽ ഡോക്​ടർമാരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ്​ നൽകിയതായി ഐഎംഎ അറിയിച്ചു.

​നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്ന്​ ഐ.എം.എ കേരളഘടകവും അറിയിച്ചിരുന്നു.