തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി

Jaihind News Bureau
Wednesday, April 8, 2020

കേരള-കർണ്ണാടക തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി. ഇന്നു മുതൽ ഡോക്ടർമാരുടെ പരിശോധയിലൂടെ രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിടും.
5 അംഗ മെഡിക്കൽ സംഘമാണ് അതിർത്തിയിൽ സഞ്ജമാക്കിയിരിക്കുന്നത്. സർക്കാരിന്‍റെ ആംബുലൻസും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കടത്തിവിടുകയുള്ളു എന്ന് കർണ്ണാടക വ്യക്തമാക്കിയിട്ടുണ്ട്.