കൊവിഡ് : മരണങ്ങള്‍ കണ്ട് സഹിക്കാനാകാതെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

Jaihind Webdesk
Saturday, May 1, 2021

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡോ. വിവേക് റായ് ആണ് മരിച്ചത്. കൂടുതല്‍ കൊവിഡ് രോഗികള്‍ മരിക്കുന്നതില്‍ വിവേക് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ താങ്ങാന്‍ കഴിയാത്തതിലാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്കര്‍ പറഞ്ഞു. യുപി ഖൊരഗ്പുര്‍ സ്വദേശിയായ വിവേക് റായിയുടെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.