‘അസംബന്ധമായ ചോദ്യങ്ങൾ ചോദിക്കരുത്’; ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസ്യത ഉണ്ടാകുമോ എന്ന ചോദ്യത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി. മുഖ്യമന്ത്രി ആരോപണവിധേയനായി നില്‍ക്കുന്ന കേസില്‍ അദ്ദേഹത്തിന്‍റെ കീഴിലുള്ള വിജിലന്‍സ് അന്വേഷിക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത് വിമർശനത്തിന് ഇടയാക്കി.

ലൈഫ് മിഷനില്‍ റെഡ് ക്രസന്‍റും യൂണിടാക്കും തമ്മിലുള്ള ഇടപാടില്‍ സര്‍ക്കാരിന് ഇടപടേണ്ട കാര്യമില്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതിയെ കുറിച്ച് അന്വേഷിക്കാനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്‍റ് എന്ന സ്ഥാപനത്തെ കുറിച്ച് എങ്ങനെ വിജിലൻസ് അനേഷണത്തിന്‍റെ പരിധിയിൽ കൊണ്ടുവരും എന്ന കാര്യത്തിലും മുഖ്യമന്ത്രിക്ക് ഉത്തരം ഇല്ല.

അതേസമയം, മുഖ്യമന്ത്രിയും തദ്ദേശസ്വയഭരണ മന്ത്രിയും സംശയനിഴലില്‍ നില്‍ക്കുന്ന ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമാകുമോ എന്നുള്ള ചോദ്യം മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കി. മാധ്യമ പ്രവർത്തകനോട്‌ ഇനി ചോദ്യം ചോദിക്കാൻ പാടില്ല എന്ന മുന്നറിയിരിപ്പും നൽകി. ലൈഫ് മിഷനില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത് ധാരണപത്രമല്ലെന്നും രേഖകള്‍ പരസ്യപ്പെടുത്താനാണെന്നും അതു സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://youtu.be/cc7w5DAK078