കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ഗാന്ധി കുടുംബം അനിവാര്യം : ഡി.കെ ശിവകുമാര്‍

Jaihind Webdesk
Saturday, March 12, 2022

കർണാടക : കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ഗാന്ധി കുടുംബം അനിവാര്യമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തിന് അവർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണ്. എല്ലായ്‌പ്പോഴും ഞങ്ങള്‍ ഗാന്ധി കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാര മോഹമുള്ളവര്‍ക്കും വ്യക്തി താല്‍പര്യം ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍നിന്ന് പോകാമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.