ഡി.കെ ശിവകുമാര്‍ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇര : രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, September 4, 2019

ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റിനെതിരെ രാഹുല്‍ ഗാന്ധി. ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റ് പ്രതികാര രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണെന്നും ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും പോലുള്ള ഏജൻസികളെയും അടിമപ്പണി ചെയ്യുന്ന ചില മാധ്യമങ്ങളേയും ഉപയോഗിച്ച് വ്യക്തികളെ തെരഞ്ഞുപിടിച്ച് സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുന്നതിന്‍റെ ഉടുവിലത്തെ ഉദ്ദാഹരണമാണ് ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റ് എന്ന് രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.