ഡി.കെയെ കസ്റ്റഡിയിലെടുത്തു; നിരോധനാജ്ഞ; ജനാധിപത്യത്തെ പോലീസിനെക്കൊണ്ട് അടിച്ചമര്‍ത്തുന്നുവെന്ന് ആക്ഷേപം

Jaihind Webdesk
Wednesday, July 10, 2019

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് വിമത എം.എല്‍.എമാരുമായി ചര്‍ച്ചക്ക് എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. എം.എല്‍.എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിന് മുന്നില്‍നിന്നാണ് ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത് എത്തിയ ശിവകുമാറിന്റെ ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നും ശിവകുമാറിന് മുറി നല്‍കാന്‍ സാധിക്കില്ലെന്നും റിനൈസന്‍സ് ഹോട്ടല്‍ അധികൃതര്‍ അറിയിക്കുകയും. പൊടുന്നനെ. ഹോട്ടല്‍് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു. മുംബൈ കോണ്‍ഗ്രസ് നേതാക്കളായ മിലിന്ദ് ഡിയോറ, സഞ്ജയ് നിരുപം എന്നിവര്‍ ശിവകുമാറിനെ കാണാനായി ഹോട്ടലിനു മുന്നില്‍ എത്തി ഡി.കെയുമായി ചര്‍ച്ച നടത്തിയിരുന്നു.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.