ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിതുടിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വിമര്‍ശിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തെ കൊവിഡ് റെസ്പോണ്‍സ് ടീമിന്റെ കൂടി ചുമതലയുള്ള മന്ത്രി നിരുത്തരവാദിത്തപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ലോകത്ത് എല്ലാപേരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൊവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
When the whole world is going through a health crisis, the Corona in-charge Minister Dr. Sudhakar is behaving irresponsibly by spending time in a swimming pool.
It's a matter of moral & ethical standards. He must resign out of his own accord & CM should sack him from the cabinet pic.twitter.com/ZQlRzMoqrb
— DK Shivakumar (@DKShivakumar) April 13, 2020