സർക്കാരിന്‍റെ സാമ്പത്തിക നിയന്ത്രണം മൂലം ജില്ലാ പഞ്ചായത്തിന് 2018-19 വർഷം 50 കോടി നഷ്ടമായതായി ജില്ലാ പഞ്ചായത്ത് അംഗം ഇൻഫന്‍റ് തോമസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ പുനർനിർമാണത്തെ തകർക്കുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്:
മഹാപ്രളയം മൂലം തകർന്ന ഹൈറേഞ്ച് മേഖലയുടെ പുനർനിർമാണത്തിന് മുൻഗണന നൽകി 2019-20 സാന്പത്തികവർഷം ജില്ലാ പഞ്ചായത്ത് തയാറാക്കി ഡിപിസി അംഗീകാരം നേടിയത് 600 പദ്ധതികൾക്കായിരുന്നു. എന്നാൽ 2019 മാർച്ചിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുക വഴി പണം മാറി നൽകാതെ 370 ഓളം ബില്ലുകൾ ക്യൂ ലിസ്റ്റിൽപ്പെടുത്തുകയും ഈ ബില്ലുകൾ 2019-20 വാർഷികപദ്ധതി വിഹിതത്തിൽ നിന്നും മാറ്റി നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതുവഴിയാണ് ജില്ലാ പഞ്ചായത്തിന് 50 കോടി നഷ്ടമായത് എന്നും ഇൻഫന്‍റ് തോമസ് പറഞ്ഞു. ആശലേ : ഇടതു സർക്കാരിന്‍റെ ജില്ലയോടുള്ള അവഗണനയ്ക്ക് എതിരെ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ജില്ലാ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഇൻഫന്‍റ് തോമസ് അറിയിച്ചു. ജയ് ഹിന്ദ് ന്യൂസ് ഇടുക്കി .