അ ‘യോഗ്യനാക്കപ്പെട്ട’ എംപി (Dis’Qualified MP); ട്വിറ്റര്‍ സ്റ്റാറ്റസ് തിരുത്തി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, March 26, 2023

 

ന്യൂഡല്‍ഹി: ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലെ  സ്റ്റാറ്റസ് തിരുത്തി രാഹുല്‍ ഗാന്ധി. ലോക്സഭാംഗത്വത്തില്‍ നിന്ന് തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരായ പ്രതിഷേധവും മോദി സർക്കാരിനെതിരായ പരിഹാസവും വരികള്‍ക്കിടയില്‍ വായിക്കാവുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എംപി എന്നത് മാറ്റി ‘അ – യോഗ്യനാക്കപ്പെട്ട എംപി’ (Dis’Qualified MP) എന്നാണ് തിരുത്തിയത്.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം നടത്തുകയാണ്. രാജ്ഘട്ടില്‍ നിരോധനാജ്ഞയെ മറികടന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം പുരോഗമിക്കുകയാണ്. പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നു.